യൂനിഫോം വിതരണത്തില്‍ ക്രമക്കേടെന്ന് പരാതി

കരുനാഗപ്പള്ളി: ആദിനാട് സൗത്ത് മുസ്്്‌ലിം എല്‍പിഎസ് സ്‌കൂളില്‍ യൂനിഫോം വിതരണത്തില്‍ ക്രമക്കേടെന്ന് രക്ഷകര്‍ത്താക്കളുടെ പരാതി. കഴിഞ്ഞ നാല് വര്‍ഷക്കാലമായി സ്‌കൂള്‍ യൂനിഫോം വിതരണത്തില്‍ വന്‍ക്രമക്കേടുകളാണുള്ളതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. അഞ്ഞൂറില്‍ പരം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ പിടിഎയുടെ അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ അംഗീകരിക്കാതെ സ്‌കൂള്‍ പ്രധാനാധ്യാപിക സ്വന്തമായ തീരുമാനങ്ങളെടുക്കുകയാണെന്നാണ് പരാതതി. യൂനിഫോം വാങ്ങി വിതരണം നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഈ ക്രമക്കേടുകള്‍ നടത്തികൊണ്ടിരിക്കുന്നത്. പ്രധാനാധ്യാപിക ഉന്നത അധികാരികളേയും വിദ്യാഭ്യാസ വകുപ്പിനേയും വെല്ലുവിളിച്ചു കൊണ്ടാണ് ഈ ക്രമക്കേടുകള്‍ നടത്തുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഇതിനെതിരേ രക്ഷകര്‍ത്താക്കള്‍ വിദ്യാഭ്യാസ മന്ത്രി, വകുപ്പു മോധാവികള്‍, ഉപഭോക്തൃ കോടതി, ബാലാവകാശ കമ്മീഷന്‍, വിജിലന്‍സ്, എസ്എസ്എ കേന്ദ്ര വകുപ്പ്, ധനകാര്യ വകുപ്പ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചു.

RELATED STORIES

Share it
Top