യൂത്ത് ലീഗ് പ്രവര്‍ത്തകനു നേരെ സിപിഎം അക്രമം

നാദാപുരം: അരൂര്‍ നടേമ്മലില്‍ ലീഗ് പ്രവര്‍ത്തകന് നേരെ അക്രമം.നടേമ്മല്‍ കല്ലമാക്കൂല്‍ അഫ്‌സല്‍ (24)നെയാണ് അക്രമിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് സംഭവം. ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ മാരകായുധം ഉപയോഗിച്ച് മര്‍ദിച്ചെന്നാണ് പരാതി. യൂത്ത് ലീഗ് പ്രവര്‍ത്തകനായ സൈഫ്  പത്ര വാര്‍ത്ത ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത് ചോദിക്കാനെത്തിയ സംഘമെണ് അക്രമിച്ചതെന്ന് അഫ്‌സല്‍ പറഞ്ഞു.
അഫ്‌സലിനോട് സൈഫിനെ അന്വേഷിച്ചപ്പോള്‍ അഫ്‌സല്‍ എന്തിനാണ് അന്വേഷിക്കുന്നതെന്ന് ചോദിക്കുന്നതിനിടയില്‍ മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് പേരില്‍ രണ്ട് പേര്‍ ചേര്‍ന്ന് ഇരുമ്പ് പൈപ്പ് കൊണ്ട് മുതുകിനും കൈക്കും മര്‍ദിക്കുകയായിരുന്നു വെന്നാണ് അഫ്‌സല്‍ പറയുന്നത്. മര്‍ദനത്തില്‍ കൈക്ക് പരിക്കേറ്റ അഫ്‌സല്‍ നാദാപുരം ഗവണ്‍മെന്റ ആശുപത്രിയില്‍ ചികില്‍സ തേടി.
തുടര്‍ന്ന് തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ മലയാടപൊയില്‍ റോഡിനോട് ചേര്‍ന്ന  കനാല്‍ പാലത്തില്‍ രണ്ട് സ്‌ഫോടനങ്ങളുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി അരൂര്‍ മേഖലയില്‍ കെഎസ്‌യു പ്രവര്‍ത്തകനും രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് അഫ്‌സലിന് നേരെ അക്രമമുണ്ടായത്.

RELATED STORIES

Share it
Top