യൂത്ത് ലീഗ് പ്രവര്‍ത്തകനെ അക്രമിച്ച സംഭവം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നാദാപുരം: തൂണേരി മുടവന്തേരിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ അക്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുടവന്തേരി സ്വദേശി പറമ്പത്ത്് ജിതിന്‍(25)നെയാണ് നാദാപുരം സിഐ എം പി രാജേഷ് അറസ്റ്റ് ചെയ്തത്.
യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മുടവന്തേരി മഠത്തില്‍ സുബൈര്‍(29)ന് നേരെയാണ് അക്രമമുണ്ടായത്. കഴിഞ്ഞ മാസം 22ന് രാത്രി പത്തരയോടെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നെല്ലികുളത്തില്‍ മുക്കില്‍ വച്ച് ബൈക്ക് തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ സാരമായി പരിക്കേറ്റ സുബൈര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.
മര്‍ദനമേറ്റ സുബൈര്‍ ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട പ്രതിയായിരുന്ന ശുഹൈബ് മഠത്തിലിന്റെ സഹോദരനാണ്. ആളുമാറിയാണ് സുബൈറിന് മര്‍ദനമേറ്റതെന്ന പ്രചാരണവും ഉണ്ടായി. ജിതിനെ പോലിസ് കസ്റ്റഡിയിലെടുത്തതറിഞ്ഞ് ബന്ധുക്കളും സിപിഎം പ്രവര്‍ത്തകരും രാവിലെ നാദാപുരം പോലിസ് സ്റ്റേഷനിലെത്തി ഉപരോധത്തിനുള്ള തെയ്യാറെടുപ്പിലായിരുന്നു.
എന്നാല്‍ ഇവരെനേതൃത്വം ഇടപെട്ട് ഉപരോധത്തില്‍ നിന്ന് പിന്തിരിപ്പുക്കുകയായിരുന്നു. ഇതിനിടയില്‍ സിപിഎം നേതാക്കളായ വി പി കുഞ്ഞികൃഷ്ണന്‍, സി എച്ച് ബാലകൃഷന്‍ തുടങ്ങിയവര്‍ സിഐയുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതി കുറ്റം സമ്മതിച്ചതായി സിഐ നേതാക്കളെ അറിയിക്കുകയായിരുന്നു. ഏഴു പേര്‍ക്കെതിരേയാണ് സംഭവത്തില്‍ പോലിസ് കേസെടുത്തിരുന്നത്.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതിയെ അന്വേഷിച്ചെത്തിയ പോലിസുകാര്‍ വീട്ടിലെ വസ്്ത്രങ്ങള്‍ അടക്കം എടുത്ത്‌കൊണ്ട് പോയതായി സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ നാദാപുരം ഒന്നാം ക്ലാസ്് മജിസ്്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top