യൂത്ത് ലീഗ് പ്രവര്‍ത്തകനെ ബിജെപിക്കാര്‍ വീട്ടില്‍ കയറി മര്‍ദിച്ചു ; അക്രമത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന്പാനൂര്‍: സെന്റര്‍ പൊയ്‌ലൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ പൊട്ടന്റവിട ഷഫീഖിനെ (22)ണ് മര്‍ദിച്ചത്. പരിക്കേറ്റ ഷഫീഖിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി ഏഴോയാടെയാണ് സംഭവം. ചാലില്‍ മിഥുന്‍ ചന്ദ്രന്റെ (24) നേതൃത്വത്തില്‍ മത്തത്ത് ലിഖില്‍ (23), അഭിമന്യു (24) എന്നിവരടങ്ങിയ നാലംഗ സംഘമാണ് അക്രമിച്ചത്. രണ്ടു ബൈക്കുകളിലാണ് ഇവരെത്തിയത്. വാഹനത്തിന് സൈഡു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരുമാസം മുമ്പുണ്ടായ പ്രശ്‌നമായിരിക്കാം അക്രമത്തിലെത്തിയതെന്ന് പറയുന്നു. എന്നാല്‍ പ്രശ്‌നം അപ്പോള്‍തന്നെ പറഞ്ഞു തീര്‍ത്തതാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇന്നലെത്തെ ആക്രമണം. കൊളവല്ലൂര്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രകോപനമൊന്നുമില്ലാതെ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന്് കൂത്തുപറമ്പ് മണ്ഡലം മുസ്്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്് പൊട്ടങ്കണ്ടി അബ്ദുല്ല അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top