യൂത്ത് ലീഗ് നേതാവിന് നേരെ അക്രമം: പ്രകടനം നടത്തി

പേരാമ്പ്ര: യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കെ മുഹമ്മദിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച ലഹരിമരുന്ന് മാഫിയാ സംഘത്തെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ കെ സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പരസ്യമായി ലഹരി വസ്തുക്കളുടെ വില്‍പന നടന്നിട്ടും നടപടി സ്വീകരിക്കാത്ത പോലിസ് നടപടി അപഹാസ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് തയ്യാറാവുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. എം പി സിറാജ്, കെ പി റസാഖ്, സി കെ ഹാഫിസ്, ആര്‍ എം നിഷാദ്,  കെ അര്‍ഷാദ്, അമീര്‍ വല്ലാറ്റ സംബന്ധിച്ചു.

RELATED STORIES

Share it
Top