യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പോലിസ് അക്രമം

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ പോലിസ് അക്രമം. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കേശവ്ചന്ദ് യാദവ് ഉള്‍പ്പെടെ 50ഓളം പ്രവര്‍ത്തകര്‍ക്കു പോലിസ് അക്രമത്തില്‍ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പ്രസ് ക്ലബ്ബിന് മുന്നില്‍ പോലിസ് തടഞ്ഞു.
ബാരിക്കേഡ് ചാടിക്കടന്നതോടെ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതാക്കളെ അതിക്രൂരമായി പോലിസ് തല്ലിച്ചതച്ചു.
യൂത്ത് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ ശ്രീനിവാസ്, ദേശീയ ഭാരവാഹികളായ ജെ ബി മേത്തര്‍, ഡീന്‍ കുര്യാക്കോസ്, എന്‍ എസ് നുസൂര്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് തുടങ്ങി 50ഓളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

RELATED STORIES

Share it
Top