യൂത്ത് കോണ്‍ഗ്രസ് നേതാവിന് കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലറുടെ വധഭീഷണി

കല്‍പ്പറ്റ: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ നഗരസഭാ കൗണ്‍സിലര്‍ ഫോണില്‍ വധഭീഷണി മുഴക്കിയതായി പരാതി. കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സാലി റാട്ടക്കൊല്ലിക്കെതിരേ നഗരസഭാ കൗണ്‍സിലര്‍ റാട്ടക്കൊല്ലി ദേവീവിലാസത്തില്‍ ഡി രാജന്‍ ഫോണില്‍ വധഭീഷണി മുഴക്കിയെന്നാണ് പരാതി.
സാലി ഇതു സംബന്ധിച്ച് കല്‍പ്പറ്റ ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഫോണ്‍ വിളിയുടെ ഓഡിയോ സിഡി സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. 28നു രാത്രി 8.30നാണ് രാജന്‍ തന്റെ ഫോണില്‍ നിന്നു വിളിച്ചത്. വളരെ മോശമായി ഫോണിലൂടെ സംസാരിച്ച ശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. റാട്ടക്കൊല്ലിയില്‍ കുടുംബസമേതം താമസിക്കുന്ന തനിക്ക് ഇയാളില്‍ നിന്നു നിരന്തരം ഭീഷണിയുള്ളതായും രണ്ടാഴ്ച മുമ്പ് റാട്ടക്കൊല്ലി അമ്പലത്തിന് സമീപം ആളുകളുടെ മുന്നില്‍വച്ച് തടഞ്ഞുനിര്‍ത്തുകയും രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തണമെന്നും മറ്റും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
ഇയാളില്‍ നിന്നുള്ള ഭീഷണി ഭയന്നാണ് താനും കുടുംബവും കഴിയുതെന്നും അതുകൊണ്ട് പോലിസ് സംരക്ഷണം ആവശ്യമാണെന്നും സാലി പറയുന്നു. പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്നും മറ്റും ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ജില്ലാ പോലിസ് മേധാവി, ഡിജിപി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top