യൂത്ത് കോണ്‍ഗ്രസ് നേതാവിനു വെട്ടേറ്റ സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍

ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിജോ പുളിയാനിക്കാട്ടിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. വട്ട്യറ കരിയാലിലെ അജയി(36)നെയാണ് ഇരിട്ടി സിഐ രാജീവന്‍ വലിയവളപ്പില്‍ അറസ്റ്റ് ചെയ്തത്. കേസില്‍ സിപിഎം പ്രവര്‍ത്തകരായ ജയചന്ദ്രന്‍, ഷിജു, ധനേഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നാല് പ്രതികളാണുള്ളതെന്നും ഇതോടെ പ്രതികളുടെ അറസ്റ്റ് പൂര്‍ണമായതായും സിഐ പറഞ്ഞു.
ഇക്കഴിഞ്ഞ 19നു രാത്രി വട്ട്യറ കരിയാലില്‍ കട വരാന്തയില്‍ കോണ്‍ക്രീറ്റ് ജോലി ചെയ്തുകൊണ്ടിരുന്ന യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി ജിജോ പുളിയാനിക്കാട്ടിനെ മുഖം മൂടിയണിഞ്ഞ നാലംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കരിയാലിലെ ഒരു ശവ സംസ്—കാര ചടങ്ങില്‍ റീത്ത് വച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തിനു പിന്നില്‍.

RELATED STORIES

Share it
Top