യൂത്ത് കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റ സംഭവം: രണ്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി പായം വട്ടിയറ കരിയാലിലെ ജിജോ പുളിയാനിക്കാട്ടി (38)നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെകൂടി അറസ്റ്റ് ചെയ്തു. വട്ടിയറ കരിയാലിലെ ഷിതു (38), ധനേഷ് (36) എന്നിവരെയാണ് ഇരിട്ടി സിഐ രാജീവന്‍ വലിയവളപ്പില്‍ പിടികൂടിയത്. എരുമത്തടത്തിലെ ജയചന്ദ്ര(34)നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇനി ഒരാള്‍കൂടി അറസ്റ്റിലാവാനുണ്ടെന്ന് സിഐ പറഞ്ഞു.
അക്രമത്തിനിരയായ ജിജോ മൊഴി നല്‍കിയെങ്കിലും മുഖംമൂടി സംഘമാണെന്ന് പറയുന്നതിനാല്‍ പ്രതികളെകുറിച്ച് പോലിസ് വ്യക്തത വരുത്തിയ ശേഷമാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 19ന് രാത്രി വട്ടിയറ കരിയാലിലില്‍ കോണ്‍ക്രീറ്റ് തൊഴില്‍ ചെയ്യുമ്പോള്‍ കാറിലെത്തിയ മുഖംമൂടി സംഘമാണ് ജിജോയെ അക്രമിച്ചത്. കരിയാലില്‍ മരിച്ച വീട്ടില്‍ റീത്ത് വച്ചത് എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ട വാക്തര്‍ക്കമാണ് വധശ്രമത്തിലേക്ക് വഴിമാറിയതെന്നാണു പോലിസ് കണ്ടെത്തല്‍ .RELATED STORIES

Share it
Top