യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഒരാള്‍ക്കു പരിക്ക്

ഹരിപ്പാട്: യൂത്ത് കോണ്‍ഗ്രസ്—ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് പരിക്ക്. മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പള്ളിപ്പാട് നാലുകെട്ടും കവലയില്‍ ഇന്നലെ വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം.
യൂത്ത് കോണ്‍്രസ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐയുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചെന്നും, ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുമെന്നും ആരോപിച്ച് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് അക്രമണം.
പ്രതിഷേധ പ്രകടനം കടന്നു വന്നപ്പോള്‍ യൂത്ത് കോണ്‍്രഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇരുകൂട്ടരും പരസ്പരമുള്ള വാക്കുതര്‍ക്കം പിന്നീട് കൈയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. അക്രമണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അശ്വിന് പരിക്കേറ്റു.
ഇയാളെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രേംജിത്ത്, സിജു, സിജോ എന്നിവരെ ഹരിപ്പാട് പോലിസ് കസ്റ്റഡിയിലെടുത്തു. സംഭവ സ്ഥലത്തെത്തിയ പോലിസ് ബലപ്രയോത്തിലൂടെയാണ് രംഗം ശാന്തമാക്കിയത്.

RELATED STORIES

Share it
Top