യൂത്ത് കോണ്‍ഗ്രസ് ട്രെയിന്‍ തടഞ്ഞു

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു. സമരം കെപിസിസി സെക്രട്ടറി സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ രാവിലെ 11ഓടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലപ്പി-ധന്‍ബാദ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് തടഞ്ഞ് പ്രതിഷേധിച്ചത്.
പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ്  പ്രസിഡന്റ് ടി എച്ച് ഫിറോസ് ബാബുവിന്റെ നേതൃത്വത്തില്‍ രാവിലെ പത്തോടെ മുദ്രാവാക്യം വിളിച്ച് റെയില്‍വേ സ്‌റ്റേഷന് പുറത്ത് നിലയുറപ്പിച്ച നൂറോളം പ്രവര്‍ത്തകര്‍ തുടര്‍ന്ന് സ്‌റ്റേഷന് അകത്ത് കയറി നാലാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് വന്ന ട്രെയിന്‍ തടയുകയായിരുന്നു.
പതിനഞ്ച് മിനിട്ടോളം ട്രെയിന്‍ തടഞ്ഞ പ്രവര്‍ത്തകര്‍ പിന്നീട് പിരിഞ്ഞുപോകുകയായിരുന്നു.
പാലക്കാട് പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറിമാരായ വി എം മുസ്തഫ, നൗഷാദ് ചേരഞ്ചേരി, റിയാസ് തച്ചമ്പാറ, നൗഫല്‍ തങ്ങള്‍, മുരളി, സി നിഖില്‍, പ്രശോഭ്, കെ രാജേഷ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top