യൂത്ത് കോണ്‍ഗ്രസ് ജലഅതോറിറ്റി ഓഫിസ് ഉപരോധിച്ചു

പെരുമ്പാവൂര്‍: മുടക്കുഴ പഞ്ചായത്തില്‍ പലയിടങ്ങളിലും പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജലഅതോറിറ്റി ഓഫിസ് ഉപരോധിച്ചു. വേനല്‍ക്കാലമായതോടെ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നതു മൂലം ഉയര്‍ന്ന പ്രദേശങ്ങളായ പെട്ടമല, തൃക്കേപ്പടി, കറുക്കന്‍പെട്ട എന്നീ സ്ഥലങ്ങളില്‍ വെള്ളം ലഭിക്കില്ല. തുരുമ്പ് പിടിച്ച പൈപ്പ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് പല തവണ നിവേദനം നല്‍കിയെങ്കിലും ഏതാനും പൈപ്പുകള്‍ മാത്രമാണ് മാറ്റി സ്ഥാപിച്ചത്. പഞ്ചായത്ത് വര്‍ഷം തോറും 13 ലക്ഷത്തോളം രൂപ കരമടച്ചിട്ടും പൈപ്പുകള്‍ യഥാസമയം മാറ്റി സ്ഥാപിച്ച് കുടിവെള്ളം നല്‍കാത്തത് ജലങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഉപരോധ സമരത്തിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ ടി അജിത്കുമാര്‍, പി പി അവറാച്ചന്‍, ജോഷി തോമസ്, ബിജു ജേക്കബ്, ഷൈമി വര്‍ഗീസ്, പി പി ശിവരാജന്‍, ഷോജ റോയി, പി കെ രാജു നേതൃത്വം നല്‍കി.

RELATED STORIES

Share it
Top