യൂത്ത് കോണ്‍ഗ്രസ് കൊച്ചി മെട്രോ പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തുകൊച്ചി: മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനവേദിയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെട്രോയുടെ പ്രതീകാത്മക ഉദ്ഘാടനം നടത്തി. പ്രകടനമായി പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ എത്തിയശേഷം ഡോ. ശ്രീധരന്റെയും ഉമ്മന്‍ചാണ്ടിയുടെയും മുഖംമൂടി ധരിച്ച പ്രവര്‍ത്തകര്‍ നാട മുറിച്ച് മെട്രോ റെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ഡോ. ഇ ശ്രീധരന്റെ ചിത്രത്തിനു താഴെ “ഇത് നമ്മുടെ മെട്രോ’ എന്ന വരികള്‍ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകള്‍ പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ സ്ഥാപിച്ചു. യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു.  യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് റാഷിദ് ഉള്ളംപള്ളി അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top