യൂത്ത് കോണ്‍ഗ്രസ്് പ്രവര്‍ത്തകര്‍ കരാര്‍ കമ്പനി പൂട്ടിയിട്ടു

മണ്ണുത്തി: ദേശീയപാത കുതിരാന്‍ ഇരുമ്പ് പാലത്തിന് സമീപം റോഡ് ഇടിഞ്ഞത് അഴിമതിമൂലമാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരാര്‍ കമ്പിനി ഓഫിസ് പൂട്ടിയിട്ടു. കുതിരാന്‍ തുരങ്കത്തിലേക്കായി പീച്ചി റിസര്‍വോയറിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പുതിയപാലത്തിലേക്കുള്ള റോഡാണ് ഇടിഞ്ഞത്.
മഴപെയ്തതിനെ തുടര്‍ന്ന് റോഡ് താഴ്ന്ന് മധ്യത്തില്‍ നൂറ് മീറ്റിറിലറെ നീളത്തിലാണ് വിള്ളല്‍ വീണത്. മണ്ണിന് പകരം പാറപ്പൊടി ഉപയോഗിച്ചത് മൂലമുലമുണ്ടായ ബലക്ഷയമാണ് റോഡ് ഇടിയാന്‍ കാരണമായത്. നേരത്തെ ദേശീയപാതയില്‍ വഴക്കുപാറയിലും, പന്നിയങ്കരയിലും സമാനരീതിയില്‍ മണ്ണിടിഞ്ഞിരുന്നു. ഇതിനിടെ ദേശീയപാത നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്നിയങ്കരയിലുള്ള കരാര്‍ കമ്പിനി ഓഫിസായ കെഎംസി ഓഫിസ് പൂട്ടിയിട്ടു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. അഭിലാഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
പ്രൊജക്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ ചര്‍ച്ചനടത്താമെന്ന് അറിയച്ചതിനെ തുടര്‍ന്ന് ഓഫീസ് തുറന്ന് കൊടുത്തു. അതേസമയം കുതിരാന്‍ തുരങ്ക നിര്‍മ്മാണം നിലച്ചിട്ട് 45 ദിവസം പിന്നിട്ടു. തുരങ്കനിര്‍മ്മാണം വൈകുന്നത് മൂലം പഴയ ഇരുമ്പ്പാലം റോഡ് തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായിരിക്കുകയണ്. അതേസമയം ദേശീയപാത വാഹന ഗതാഗതത്തിനായി തുറന്ന് കൊടുക്കും മുമ്പ് വിള്ളല്‍ രൂപപെട്ട് ഇടിയുന്നത് ജനങ്ങളുടെ ഇടയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top