യൂത്ത് കോണ്‍ഗ്രസ്സ്് പ്രവര്‍ത്തകനെ ആക്രമിച്ചു

മാഹി: മാഹിയിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ വിവേകിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. വിഷു തലേന്ന് രാത്രി 11 ഓടെയായിരുന്നു സംഭവം. കണികൊന്നയുമായി  സുഹൃത്തിനോടൊപ്പം വീട്ടില്‍ പോകവെ വിവേകിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തെ മാഹി ബ്ലോക്ക് കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍ അപലപിച്ചു. ചാലക്കരയില്‍ പ്രതിക്ഷേധ പ്രകടനവും യോഗവും നടത്തി. കെപിസിസി നിര്‍വാഹക സമിതിയംഗം വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
രമേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. സത്യന്‍ കേളോത്ത്, കെ മോഹനന്‍, ഐ അരവിന്ദന്‍, അന്‍സില്‍ അരവിന്ദ്, അലി അക്ബര്‍ ഹാഷിം, പി പി ആശാലത സംസാരിച്ചു.

RELATED STORIES

Share it
Top