യൂത്ത് കോണ്‍ഗ്രസ്സുകാരനെയും കുടുംബത്തെയും ആര്‍എസ്എസുകാര്‍ ആക്രമിച്ചു

പാനൂര്‍: കൊളവല്ലൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ കുന്നോത്തുപറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിപിന്‍ കക്കോട്ടുവയലിനും കുടുംബത്തിനും നേരെ അക്രമം. കഴിഞ്ഞ ദിവസം രാത്രി 10ഓടെയാണ് സംഭവം. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണു പരാതി.
വിപിനിന്റെ അമ്മ ബീനയ്ക്കും അനുജന്‍ വൈശാഖിനും പരിക്കേറ്റു. വീട്ടിലെത്തിയ സംഘം ജനല്‍ച്ചില്ലുകളും ഫര്‍ണിച്ചറും നശിപ്പിച്ചു. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ തുണിന് പെയിന്റടിച്ചത് പോലിസിനെ അറിയിച്ചതാണ് അക്രമത്തിന് കാരണമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

RELATED STORIES

Share it
Top