യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സീതാംഗോളി: യൂത്ത് ലീഗ് പ്രവര്‍ത്തകനും സീതാംഗോളി മുഗുറോഡിലെ വ്യാപാരിയുമായ ആരിഫിനെ കടയില്‍ കയറി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ കുമ്പള പോലിസ് അറസ്റ്റ് ചെയ്തു.
കുതിരപ്പാടി സ്വദേശികളായ കെ മഹേഷ് (31), സത്യരാജ് (30), അജിത് കുമാര്‍ (29), അരുണ്‍കുമാര്‍ (28), ഹരിപ്രസാദ് ഷെട്ടി (29), മഹേഷ് കിരണ്‍ (30) എന്നിവരെയാണ് കുമ്പള സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ പ്രേംസദനും സംഘവും അറസ്റ്റ് ചെയ്തത്. അനന്തപുരത്തെ ഒരു ഒഴിഞ്ഞ കെട്ടിടത്തില്‍ പ്രതികള്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലിസ് എത്തി കെട്ടിടം വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.സംഭവത്തിന് ശേഷം കര്‍ണാടകയിലേക്ക് കടന്ന പ്രതികള്‍ കഴിഞ്ഞ ദിവസം രാത്രിയോടെ അനന്തപുരത്ത് എത്തുകയായിരുന്നുവെന്നാണ് വിവരം. 25ന് വൈകിട്ട് നാല് ബൈക്കുകളിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കടയില്‍ കയറി ആരിഫിനെ അക്രമിച്ചത്. കുത്തേറ്റ ആരിഫ് കടയില്‍ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. ആരിഫിന്റെ ദേഹത്ത് 12 ഓളം കുത്തേറ്റിട്ടുണ്ട്. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെയാണ് കുമ്പള പോലിസ് വധശ്രമത്തിന് കേസെടുത്തത്.

RELATED STORIES

Share it
Top