യൂട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്്: മൂന്ന് പേര്‍ക്ക് പരിക്ക്

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ യൂട്യൂബ് ആസ്ഥാനത്ത് നടന്ന വെടിവയ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. നസീം അഖ്ദം എന്ന 39കാരിയാണ് യൂട്യൂബ് ഓഫിസിനു നേരെ വെടിയുതിര്‍ത്തതെന്ന് യുഎസ് പോലിസ് അറിയിച്ചു. സ്ത്രീയെ പിന്നീട് സ്വയം വെടിയുതിര്‍ത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
താന്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് യൂട്യൂബ് നിയന്ത്രണം ഏര്‍പ്പെടുത്തുകയും വരുമാനം കുറയുകയും ചെയ്ത—താണ് അഖ്ദമിനെ പ്രകോപിപ്പിച്ചതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, അക്രമണത്തിന്റെ കാരണത്തേക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് പോലിസ് അറിയിച്ചു.  വെടിയുതിര്‍ത്തെന്ന് കരുതുന്ന സ്ത്രീയെ കെട്ടിടത്തിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
രണ്ട് സ്ത്രീകള്‍ അടക്കം മൂന്നു പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സാന്‍ ഫ്രാന്‍സിസ്‌കോ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ക്ക് അഖ്ദമുമായി ബന്ധമുണ്ടെന്നതിനു തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലിസ് അറിയിച്ചു. വെടിയുതിര്‍ത്ത സ്ത്രീയെക്കുറിച്ചും അവര്‍ നടത്തിക്കൊണ്ടിരുന്ന യൂട്യൂബ് ചാനലുകളെക്കുറിച്ചും വെബ്‌സൈറ്റുകളെക്കുറിച്ചുമുള്ള കൂടുതല്‍  വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല.
വെടിയൊച്ച കേട്ടയുടന്‍ ജീവനക്കാര്‍ പരിഭ്രാന്തരായി ഓഫിസിന് പുറത്തേക്ക് ഓടിയതായി ബിബിസി റിപോര്‍ട്ട് ചെയ്യുന്നു.
സസ്യാഹാരിയായ ബോഡിബില്‍ഡര്‍, കലാകാരി എന്നിങ്ങനെയാണ് മാധ്യമങ്ങള്‍ ഇവരെ വിശേഷിപ്പിക്കുന്നത്.  അക്രമി പത്ത് തവണയെങ്കിലും വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓഫിസിലുണ്ടായിരുന്ന ആളുകള്‍ക്കാണ് വെടിയേറ്റത്. സംഭവത്തിന് ശേഷം ജീവനക്കാരെ ഓഫിസില്‍ നിന്ന് ഒഴിപ്പിച്ചു. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദുഃഖം രേഖപ്പെടുത്തി.

RELATED STORIES

Share it
Top