യൂട്യൂബില്‍ നോക്കി പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ അധ്യാപിക മരിച്ചുതിരൂപ്പൂര്‍ : യൂട്യൂബ് വീഡിയോകളിലൂടെ പഠിച്ച് പ്രസവം നടത്താനുള്ള ദമ്പതികളുടെ ശ്രമത്തിനിടെ അധ്യാപികയായ യുവതി മരിച്ചു. ഭര്‍ത്താവിനെ പോലിസ് കസ്റ്റഡിയിലെടുത്തു . തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം.  കാര്‍ത്തികേയന്റെ ഭാര്യ കൃതിക (28) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 22 നാണ് സംഭവം നടന്നത്്.  സ്‌കൂള്‍ അധ്യാപികയായ കൃതികയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്‍ ഒരു ബനിയന്‍ കമ്പനിയില്‍ ജീവനക്കാരനാണ്. ഇവര്‍ക്ക് മൂന്നു വയസുള്ള ഒരു പെണ്‍കുട്ടികൂടിയുണ്ട്. ഇത്തവണ പ്രസവം വീട്ടില്‍ത്തന്നെയാക്കാമെന്ന് ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി യൂട്യൂബിലെ വീഡിയോകള്‍ കണ്ടു.
പ്രസവം നടന്നുവെങ്കിലും പ്രസവത്തിനിടെ മറുപിള്ള പുറത്തുവരാത്തത് സങ്കീര്‍ണതകള്‍ക്കിടയാക്കുകയും അമിത രക്തസ്രാവത്തെത്തുടര്‍ന്ന് യുവതി മരിക്കുകയുമായിരുന്നു. പ്രകൃതിചികില്‍സകരായ പ്രവീണ്‍-ലാവണ്യ ദമ്പതികളുടെ ഉപദേശങ്ങള്‍ സ്വീകരിച്ചായിരുന്നു ഇവര്‍ ഗര്‍ഭകാലം പൂര്‍ത്തിയാക്കിയത്. പ്രസവം വീട്ടില്‍ത്തന്നെയാക്കാമെന്ന് ഉപദേശിച്ചതും ഇവരായിരുന്നുത്രേ. ലാവണ്യ പ്രസവിച്ചതും വീട്ടില്‍ത്തന്നെയായിരുന്നു എന്നത് ഇവരുടെ ആത്മവിശ്ാസം വര്‍ധിപ്പിച്ചു.
പ്രസവം വീട്ടില്‍ത്തന്നെയാക്കാനുള്ള ദമ്പതികളുടെ തീരുമാനത്തെത്തുടര്‍ന്ന് കൃതികയുടെ ഗര്‍ഭധാരണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. ജനിച്ച കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നു. 3.3 കിലോഗ്രാം തൂക്കവുമുണ്ട്.

RELATED STORIES

Share it
Top