യു.എ.ഇ.യില്‍ ഡോക്ടര്‍മാരുടെ കൈപ്പടയിലുള്ള മരുന്ന് കുറിപ്പ് നിര്‍ത്തലാക്കുന്നു

ദുബയ്:  രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ കൈപ്പടയില്‍ എഴുതി നല്‍കുന്ന കുറിപ്പ് യു.എ.ഇ. ആരോഗ്യ മന്ത്രാലയം നിര്‍ത്തലാക്കുന്നു. പകരം ടൈപ്പ് ചെയ്തതോ കമ്പ്യൂട്ടര്‍ പ്രിന്റുകളോ നല്‍കണമെന്നാണ് ആരോഗ്യ മന്ത്രാലയം ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആറ് മാസത്തിനകം പുതിയ ഉത്തരവ് നടപ്പിലാക്കാനാണ് മന്ത്രാലയം ഡോക്ടര്‍മാരോട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.രോഗികള്‍ വാങ്ങേണ്ട മരുന്നുകള്‍ വാങ്ങുമ്പോള്‍ പിഴവ് വരാതിരിക്കാനും യു.എ.ഇ.യുടെ ആരോഗ്യ നയത്തിന്റെ നിലവാരം ഉയര്‍ത്താനും വേണ്ടിയാണ് പുതിയ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ പോകുന്നതെന്ന് യു.എ.ഇ. ആരോഗ്യ മന്ത്രാലയം പബ്ലിക് ഹെല്‍ത്ത് പോളിസി ആന്റ് ലൈസന്‍സിംഗ് വിഭാഗം അസി. അണ്ടര്‍ സിക്രട്ടറി ഡോ. അമീന്‍ അല്‍ അമീരി  അറിയിച്ചു. ഡോക്ടര്‍മാരുടെ ശീട്ടില്ലാതെ ആന്റിബയോട്ടിക്ക് അടക്കമുള്ള മരുന്നുകള്‍ വില്‍പ്പന നടത്തുന്ന ഫാര്‍മസികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

RELATED STORIES

Share it
Top