യു.എ.ഇ.യിലെ ജോലിക്ക് ഫെബ്രുവരി നാലുമുതല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ്

ദുബയ്:  യു.എ.ഇ.യില്‍ തൊഴില്‍ വിസ ലഭിക്കണമെങ്കില്‍ ഇന്നു മുതല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എല്ലാ വിദേശ തൊഴിലാളികളും സ്വന്തം നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് തൊഴില്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ ഹാജരാക്കണം. ആയമാരടക്കമുള്ള എല്ലാ വീട്ട് തൊഴിലാളികള്‍ക്കും പുതിയ നിയമം ബാധകമാണ്. 5 വര്‍ഷമായി സ്ഥിരമായി എവിടേയാണോ താമസിക്കുന്നത് അവിടെ നിന്നാണ് രേഖകള്‍ ഹാജരാക്കേണ്ടത്. 5 വര്‍ഷത്തിനുള്ളില്‍ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അവിടെ നിന്നെല്ലാം സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. മൂന്ന് മാസമാണ് ഒരു സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. നാട്ടില്‍ നിന്നും ഉണ്ടാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യു.എ.ഇ.യുടെ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നും അറ്റസ്റ്റും ചെയ്യണം. യു.എ.ഇ.യില്‍ നിലവിലുള്ള വിസ പുതുക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും വിസ മാറുകയാണങ്കില്‍ സ്വഭാവ രേഖ ഹാജരാക്കണം. ജോലിക്കാന്റെ ആശ്രിതര്‍ക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ പുതിയ രേഖ ആവശ്യമില്ല. യു.എ.ഇ.യില്‍ 45 ലക്ഷം വിദേശ തൊഴിലാളികളാണ് ജീവിക്കുന്നത്.

RELATED STORIES

Share it
Top