യു.എ.ഇ. നല്‍കുന്നത് സുരക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശം: മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി

ദുബൈ: നാല്പത്തിയാറാം ദേശീയ ദിനാഘോഷത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ സമാധാനത്തിനും സുരക്ഷക്കും പേരുകേട്ട രാഷ്ട്രമായി യു.എ.ഇ മാറിയ സന്തോഷമാണ് ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കാനുള്ളതെന്ന് ദുബൈ എമിഗ്രേഷന്‍ ഡയറക്റ്റര്‍ ജനറല്‍ ഒ.ഋ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി അഭിപ്രായപെട്ടു.ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി,ഗള്‍ഫാര്‍ മുഹമ്മദാലി, മുസ്ലീം യൂത്ത് ലീഗ് ദേശീയ ജന:സെക്രട്ടറി സി.കെ സുബൈര്‍, യു.എ.ഇ കെ.എം.സി.സി. പ്രസിഡന്റ് ഡോ:പുത്തൂര്‍ റഹ്മാന്‍, ജന:ഇബ്രാഹിം എളേറ്റില്‍,യഹയ തളങ്കര,റഷിദ് അസ്‌ലം,സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍,സിനിമാതാരം മാമുക്കോയ   തുടങ്ങിയവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം , മുസ്തഫ തിരൂര്‍,എം.എ മുഹമ്മദ് കുഞ്ഞി,ഹസൈനാര്‍ തോട്ടുംഭാഗം,അഡ്വ:സാജിദ് അബൂബക്കര്‍,ഇസ്മായില്‍ ഏറാമല,അഷ്‌റഫ് കൊടുങ്ങല്ലൂര്‍,ആര്‍.ശുക്കൂര്‍,ഇസ്മായില്‍ അരീകുറ്റി സംബന്ധിച്ചു.ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ട്രഷറര്‍ എ.സി ഇസ്മായില്‍ നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top