യു.എ.ഇ എക്‌സ്‌ചേഞ്ച് സാഹിത്യ രചനാമത്സരം സംഘടിപ്പിക്കുന്നു

ദുബയ് :ചിരന്തന സാംസ്‌കാരിക വേദിയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ എഴുത്തുകാര്‍ക്ക് വേണ്ടി ചിരന്തന - യു.എ.ഇ എക്‌സ്‌ചേഞ്ച് സാഹിത്യ രചനാമത്സരം സംഘടിപ്പിക്കുന്നു. 2015 ജനുവരി മുതല്‍ ഡിസംബര്‍ 20 വരെയുള്ള കാലത്ത് പ്രസിദ്ധീകരിച്ച കൃതികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം.  നോവല്‍,ചെറുകഥ,കവിത,ലേഖനം എന്നീ വിഭാഗങ്ങള്‍ക്കാണ് ഇത്തവണ മത്സരം. 2015 ല്‍ പ്രസിദ്ധീകരിച്ച നോവലിന്റെ മൂന്ന് കോപ്പിയാണ് മത്സരത്തിന് അയക്കേത്. പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും പുസ്തകങ്ങള്‍ അയക്കാം. ചെറുകഥ,കവിത,ലേഖനം എന്നിവ അച്ചടിച്ചുവന്ന പ്രസിദ്ധീകരണത്തിന്റെ കോപ്പിയാണ് മത്സരത്തിന് ലഭിക്കേത്. ജി.സി.സി രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് പ്രായഭേദമില്ലാതെ സൃഷ്ടികള്‍ അയക്കാം. ഒരാള്‍ക്ക് ഒരു വിഷയത്തില്‍ രണ്ട്് രചനകളെ അയക്കാന്‍ പാടുള്ളു. ദുബായില്‍ നടക്കുന്ന ചിരന്തന പതിനഞ്ചാം വാര്‍ഷികഘോഷത്തില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുമെന്നും സൃഷ്ടികള്‍ 2015 ഡിസംബര്‍ 30 നു മുമ്പ് പി.ബി നമ്പര്‍ 4862 ദുബൈ.യു.എ.ഇ എന്ന വിലാസത്തില്‍ തപാലിലോ,താഴെ പറയുന്ന ഇമെയിലിലോ (punnakkan@gmail.com)  ലഭിക്കണമെന്ന് ചിരന്തന പ്രസിഡ് പുന്നക്കന്‍ മുഹമ്മദ് അലിയും സിക്രട്ടറി ഫിറോസ് തമന്നയും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

RELATED STORIES

Share it
Top