യു.എ.ഇ. ഇന്ത്യക്കാര്‍ക്കായി ജോബ് പോര്‍ട്ടല്‍ നിര്‍മ്മിക്കുന്നുദുബയ്:  യു.എ.ഇ.യില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കായി യു.എ.ഇ. ജോബ് പോര്‍ട്ടല്‍ ആരംഭിക്കുന്നു. ഇന്ത്യന്‍ എമിഗ്രേഷനുമായി ബന്ധിപ്പിച്ച് നടത്തുന്ന ഈ പോര്‍ട്ടല്‍ വഴി നിരവധി തൊഴിലാളികള്‍ക്കും നഴ്‌സുമാര്‍ക്കും കൂടുതല്‍ തൊഴിലവസരം ലഭിക്കും. നിലവില്‍ ഇന്ത്യയിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പിനെ തുടര്‍ന്ന് കേന്ദ്ര വിദേശ മന്ത്രാലയം ഇന്ത്യയില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് കര്‍ശനം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ ജോലി സാദ്ധ്യത വളരെ കുറഞ്ഞിരുന്നു. ഇന്ത്യ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ നഴ്‌സ്മാരടക്കമുള്ള ജോലിക്കാരെ ലഭിക്കാന്‍ ഫിലിപ്പൈന്‍ അടക്കമുള്ള രാജ്യങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്.

RELATED STORIES

Share it
Top