യു.എ.ഇയില്‍ മൂന്നുമാസത്തെ പൊതുമാപ്പ്ദുബായ്: രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമൊരുക്കി യുഎഇയില്‍ മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നിന് പൊതുമാപ്പ് നിലവില്‍വരും.
ഏറ്റവുമൊടുവില്‍ 2013 ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. രണ്ട് മാസം നീണ്ടു നിന്ന പൊതുമാപ്പിന്റെ ആനുകൂല്യം
62,000 പേര്‍ ഉപയോഗപ്പെടുത്തിയിരുന്നു.
രാജ്യത്തെ വിസ നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയതായി കഴിഞ്ഞ ദിവസം യുഎഇ മന്ത്രിസഭാ പഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് പൊതുമാപ്പ് സംബന്ധിച്ച പ്രഖ്യാപനം വരുന്നത്.
അനധികൃത താമസക്കാര്‍ക്ക് ചെറിയ പിഴയോടെ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരാനും, അല്ലാത്തവര്‍ക്ക് ശിക്ഷയില്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുമുള്ള സാഹചര്യമാണ് പൊതുമാപ്പിലൂടെ നിലവില്‍ വരുന്നത്.

RELATED STORIES

Share it
Top