യു.എഫ്.സി ഫാല്‍ക്കണ്‍ അവാര്‍ഡ് ഫാരിസ് സഗ്ബീനിക്ക്ദമ്മാം: അല്‍ കോബാര്‍ യുനൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബ് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ സമ്മാനിക്കുന്ന ഫാല്‍ക്കണ്‍ അവാര്‍ഡിന് യു.എസ്.ജി. ബോറല്‍ മിഡില്‍ ഈസ്റ്റ് കമ്പനി മാനേജിംഗ് ഡയരക്ടര്‍ ഫാരിസ് സഗ്ബീനി അര്‍ഹനായി. അല്‍ കോബാറില്‍ ചേര്‍ന്ന ക്ലബ്ബ് മാനേജ്‌മെന്റ് കമ്മിറ്റി യോഗമാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ചെയര്‍മാന്‍ രാജു കെ. ലുക്കാസ് അധ്യക്ഷനായിരുന്നു. 2013ലെ ആദ്യ ഫാല്‍ക്കണ്‍ അവാര്‍ഡ് എ.ബി.സി കാര്‍ഗോ മാനേജിംഗ് ഡയരക്ടര്‍ ഡോ. ശരീഫ് അബ്ദുല്‍ ഖാദറിനാണ് സമ്മാനിച്ചത്. ഇന്ത്യന്‍ തൊഴില്‍ സമൂഹത്തോടും അവരുടെ ക്ഷേമ കാര്യങ്ങളോടുമുള്ള ഫാരിസ് സഗ്ബീനിയുടെ ഗുണപരമായ സമീപനമാണ് അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കിയതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ക്ലബ്ബിന്റെ പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു. വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യു.എസ്.ജി. ബോറല്‍ സോക്കാര്‍ ഒക്ടോബര്‍ ആദ്യവാരം അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയത്തില്‍ അരങ്ങേറും. മെയ് 26ന് ഇഫ്താര്‍ മീറ്റ്, ജൂണ്‍ 22ന് കുടുംബ സംഗമം തുടങ്ങിയ പരിപാടികള്‍ നടക്കും. സംഘാടനത്തിനായി മുഹമ്മദ് നിഷാദ് (ജനറല്‍ കോഡിനേറ്റര്‍), മുജീബ് കളത്തില്‍, ശരീഫ് മാണൂര്‍, ഷബീര്‍ ആക്കോട്, ഷബീര്‍ അബ്ദുല്ല, ആശി മൊഗ്രാല്‍, റഷീദ് മനാരി, നിബ്രാസ് ശിഹാബ്, ഷമീം, സി. അബ്ദുല്‍ റസാക്, ഫൈസല്‍ എടത്തനാട്ടുകര, ഫൈസല്‍ വട്ടാറ, ലെശിന്‍ എന്നിവരെ തിരഞ്ഞെടുത്തു. മുഹമ്മദ് ശഫീല്‍ എടപ്പാള്‍, ദിലീപ് കോഴിക്കോട് എന്നിവരെ പുതിയ നിര്‍വാഹക സമിതി അംഗങ്ങളായി നാമനിര്‍ദേശം ചെയ്തു. ഫതീന്‍ പാലക്കാട്, ഫവാസ് മാണൂര്‍, ജാസിം, നസീം വാണിയമ്പലം, മാത്യു തോമസ്, അന്‍സാര്‍ കോട്ടയം, മുഹമ്മദ് മോയിന്‍ ചോക്കാട് ചര്‍ച്ചയില്‍ പങ്കെടുത്തു. ഷബീര്‍ ആക്കോട് സ്വാഗതവും നിബ്രാസ് ശിഹാബ് നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top