യുവേഫ യൂറോപ ലീഗ് : ഒരടി മുന്നില്‍ യുനൈറ്റഡ്മാഡ്രിഡ്: യുവേഫ യൂറോപ ലീഗ് ഫുട്‌ബോള്‍ ആദ്യ പാദ സെമിഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. സ്പാനിഷ് ക്ലബ്ബ് സെല്‍റ്റ വിഗോക്കെതിരെ എവേ മാച്ചില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്ററിന്റെ ജയം. ഇംഗ്ലീഷ് യുവ സ്‌െ്രെടക്കര്‍ മാര്‍കസ് റാഷ്‌ഫോഡാണ് വിജയഗോള്‍ നേടിയത്. ആന്‍ഡര്‍ലെക്ടിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലിലും റാഷ്‌ഫോഡായിരുന്നു വിജയഗോള്‍ നേടിയത്. സൂപ്പര്‍ താരങ്ങളായ ഇബ്രാഹിമോവിച്ചിന്റെയും മാര്‍കോസ് റോജോയുടെയും അഭാവമുണ്ടായിരുന്നെങ്കിലും സെല്‍റ്റ വിഗോയ്‌ക്കെതിരേ മികച്ച ടീമിനെ തന്നെയാണ് ജോസ് മൊറീഞ്ഞോ കളത്തിലിറക്കിയത്. പരിക്കിന്റെ പിടിയിലായിരുന്ന പോള്‍ പോഗ്ബയും എറിക് ബെയ്‌ലിയും തിരിച്ചെത്തിയത് യുനൈറ്റഡിന്റെ വിജയത്തില്‍ നിര്‍ണായകമായി.

RELATED STORIES

Share it
Top