യുവേഫ ചാംപ്യന്‍സ് ലീഗ്: ക്വാര്‍ട്ടര്‍ ഫിക്‌സ്ചറായിറോം: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്കുള്ള ഫിക്‌സ്ചറായി. സ്പാനിഷ് കരുത്തരും നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാക്കളുമായ റയല്‍ മാഡ്രിഡിന് ഇറ്റാലിന്‍ കരുത്തരായ യുവന്റസ് എതിരാളികളായി എത്തുമ്പോള്‍ ബാഴ്‌സലോണയ്ക്ക് വീഴ്‌ത്തേണ്ടത് എഎസ് റോമയെയാണ്. ജര്‍മന്‍ കരുത്തരായ ബയേണ്‍മൂണിക്കിന് സ്പാനിഷ് കരുത്തരായാ സെവിയ്യ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും  നേര്‍ക്കുനേര്‍ പോരടിക്കു. നേരത്തെ പിഎസ്ജിയെ ഇരുപാദങ്ങളിലുമായി 5 - 2ന് പരാജയപ്പെടുത്തിയാണ് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറിലെത്തിയത്. ബാഴ്‌സലോണ പ്രീ ക്വാര്‍ട്ടറില്‍ ചെല്‍സിയെ 4 -1ന് പരാജപ്പെടുത്തി. ആദ്യ മല്‍സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം മല്‍സരം ബാഴ്‌സലോണ 3-0ത്തിന് വിജയിക്കുകയായിരുന്നു.ലിവര്‍പൂള്‍ പോര്‍ട്ടോയെയും യുവന്റസ് ടോട്ടനത്തിനെയും മാഞ്ചസ്റ്റര്‍ സിറ്റി എഫ് സി ബേസലിനെയും റോമ ഷാക്തറിനെയും സെവിയ്യ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും ബയേണ്‍ ബെസിക്റ്റസിനെയും പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തി.

RELATED STORIES

Share it
Top