യുവാവ് സ്വയം തീകൊളുത്തി പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ഭോപാല്‍: സ്വയം തീകൊളുത്തിയ യുവാവ് പെണ്‍കുട്ടിയെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചിന്ദ്വാര സ്വദേശിയായ നവനീതാണ് സ്വയം തീകൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് പൊള്ളലേല്‍പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതി നവനീത് നേരത്തേ ഒരു പെണ്‍കുട്ടിയുടെ അശ്ലീല ഫോട്ടോകളെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ കേസില്‍ പ്രധാന സാക്ഷിയാണ് പൊള്ളലേറ്റ പെണ്‍കുട്ടി. ഒരു ഹോട്ടലില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു പെണ്‍കുട്ടി ആക്രമണത്തിനിരയായത്.തനിക്കെതിരേ സാക്ഷിമൊഴി നല്‍കിയതിലെ വിരോധമാണ്് ആത്മഹത്യയ്‌ക്കൊപ്പം പെണ്‍കുട്ടിയെ കൂടി കൊലപ്പെടുത്താനും നവനീത് ശ്രമിച്ചതെന്നാണ് പോലിസ് ഭാഷ്യം. രണ്ടു പേരുടെയും നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top