യുവാവ് വ്യാജ ഡോക്ടറായി അഞ്ച് മാസത്തോളം എയിംസില്‍

ന്യൂഡല്‍ഹി: 19 കാരനായ യുവാവ് വ്യാജ ഡോക്ടറായി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനെ കബളിപ്പിച്ചത് അഞ്ച് മാസത്തോളം. അദ്‌നാന്‍ ഖുറം എന്ന 19കാരനെ യാണ് ശനിയാഴ്ച ഡല്‍ഹി പോലിസ് അറസ്റ്റു ചെയ്ത്.  മരുന്നുകളുടെ കാര്യത്തില്‍ ഇയാള്‍ക്കുള്ള അറിവ് അല്‍ഭുതപ്പെടുത്തുന്നതാണെന്നും പോലിസ് പറയുന്നു.
ഡോക്ടര്‍മാര്‍ക്കായി ഒരുക്കിയ മാരത്തണില്‍ ഇയാള്‍ പങ്കെടുത്തപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ ആരാണെന്ന് ചോദിക്കുകയും ഉത്തരം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് പോലിസില്‍ അറിയിക്കുകയുമായിരുന്നു. അദ്‌നാ ന്റെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല.  കുടുംബാംഗങ്ങളുടെ ചികി ല്‍സയ്ക്ക് പണമുണ്ടാക്കാനാണ് വ്യാജ ഡോക്ടറായതെന്നും ഡോക്ടര്‍മാരുമായി അടുത്ത് ഇടപഴകാന്‍ മാത്രമാണ് നാടകം കളിച്ചതെന്നും യുവാവ് പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top