യുവാവ് കുളത്തില്‍ മരിച്ച നിലയില്‍ഉപ്പള: യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മംഗല്‍പ്പാടി ഹേരൂര്‍ ചിന്ന മുഗറിലെ ബീരാന്‍ കുട്ടിയുടെ മകന്‍ മൊയ്തീന്‍ ഷാഫി (21)യെയാണ് വയലിന് നടുവിലുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച്ച വൈകീട്ട് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനേ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇന്ന് രാവിലെ കുളത്തില്‍ ഷാഫിയുടെ മൃതദേഹം കണ്ടെത്തിയത്. മയ്യത്ത് മുഗല്‍പ്പാടി സി.എച്ച്.സി യില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.മാതാവ്: ആയിഷ.സഹോദരങ്ങള്‍: ഇബ്രാഹിം, അഷ്‌റഫ്, സുഹറ, ആമിന, മൈമുന, അസ്മ, ജുബൈരിയ, നസീമ.

RELATED STORIES

Share it
Top