യുവാവിന് വെടിയേറ്റു; കഞ്ചാവ് സംഘങ്ങളുടെ തര്‍ക്കമെന്ന് സംശയം

കാഞ്ഞങ്ങാട്: ഉദുമ പഞ്ചായത്തിലെ പാലക്കുന്നില്‍ യുവാവിനു വെടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണു സംഭവം. പാലക്കുന്നിലെ ഫയാസി(18)നാണു വെടിയേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയക്കു വിധേയമാക്കി. ഇടതു കാലിനാണു വെടിയേറ്റത്. പാലക്കുന്ന് ടൗണിലെ ഷോപ്പിങ് കോംപ്ലക്‌സിലാണു സംഭവം. ബുള്ളറ്റിലെത്തിയ സംഘമാണ് വെടിവച്ചതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ പാലക്കുന്നിലെ കോലാച്ചി നാസറിനെതിരേ ബേക്കല്‍ പോലിസ് കേസെടുത്തു. കഞ്ചാവ് വില്‍പനയുടെ പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നു സംശയിക്കുന്നു. ഇരുസംഘങ്ങളും തമ്മില്‍ വെടിയുതിര്‍ത്തതിനാല്‍ സംഭവത്തെക്കുറിച്ച് പോലിസില്‍ പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍, രാവിലെ സംഭവം അറിഞ്ഞ പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

RELATED STORIES

Share it
Top