യുവാവിന് കുത്തേറ്റു

കാഞ്ഞങ്ങാട്: അരയിയില്‍ കബഡി ടൂര്‍ണമെന്റിനിടയില്‍ സംഘര്‍ഷം. യുവാവിന് കുത്തേറ്റു. നിലാങ്കര സ്വദേശി മൃദുലേഷി(25)നാണ് കുത്തേറ്റത്. മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അരയി നിത്യാനന്ദ കലാകേന്ദ്രത്തിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കളി നടക്കുന്നതിനിടയില്‍ ഗ്രൗണ്ടിന് സമീപത്തുവച്ച് രണ്ട് സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കുത്തേറ്റ മൃദുലേഷ് സിപിഎം അനുഭാവിയാണ്.

RELATED STORIES

Share it
Top