യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

കൊല്ലം: കൊല്ലം കല്ലുവാതുക്കലില്‍ ഭാര്യാപിതാവ് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു.  അഞ്ചല്‍ കോട്ടുക്കല്‍ രാഗേഷ് ഭവനില്‍ രാഗേഷിനാ(32)ണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാഗേഷിന്റെ ഭാര്യയുടെ പിതാവ് കല്ലുവാതുക്കല്‍ ആലുവിള ഉത്രം വീട്ടില്‍ അരവിന്ദന്‍ ആണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയ രാഗേഷ് ഭാര്യയുടെ വീട്ടിലെത്തിയപ്പോള്‍ അരവിന്ദനുമായി വഴക്കുണ്ടായി. തുടര്‍ന്ന് അരവിന്ദന്‍ റബര്‍ വെട്ടുന്ന കത്തിയെടുത്തു കാലിനു വെട്ടുകയും മുഖത്തേക്ക് ആസിഡ് ഒഴിക്കുകയുമായിരുന്നുവെന്നു പോലിസ് പറഞ്ഞു. രാഗേഷിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. അരവിന്ദന്‍ ഒളിവിലാണ്.

RELATED STORIES

Share it
Top