യുവാവിന്റെ മരണം : മാതാപിതാക്കളും സഹോദരനും കസ്റ്റഡിയില്‍തിരുവനന്തപുരം: യുവാവിനെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കളും സഹോദരനും കസ്റ്റഡിയില്‍. പാറശ്ശാലയ്ക്ക് സമീപം കൊടവിളാകം പറങ്കിമാംവിള പുത്തന്‍വീട്ടില്‍ സന്തോഷിന്റെ മരണത്തിലാണ് പിതാവ് ശ്രീധരന്‍, മാതാവ് സരസ്വതി, സഹോദരന്‍ സജിന്‍ എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തത്്. കഞ്ചാവിനടിമയായ സന്തോഷിന്റെ പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ശ്രീധരന്‍ പോലിസിന് മൊഴിനല്‍കി. കൊലക്കുപയോഗിച്ച രക്തം പുരണ്ട പാര പോലിസ് കണ്ടെത്തി. പതിവുപോലെ വീട്ടിലെത്തി വഴക്കുണ്ടാക്കിയ സന്തോഷിന്റെ മുഖത്തേക്ക് പ്രതികള്‍ ആസിഡ് ഒഴിച്ചു. നിലത്തുവീണ സന്തോഷിന്റെ കാലുകള്‍ കെട്ടി തലയിലും ശരീരത്തിലും കമ്പികൊണ്ട് അടിച്ചുകൊലപ്പെടുത്തിയതായാണ് ഇവര്‍ പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്.

RELATED STORIES

Share it
Top