യുവാവിന്റെ മരണം: പോലിസ് അന്വേഷണം തുടങ്ങി

പുതുനഗരം: പുതനഗരത്തിനും കരിപ്പോട് അടിച്ചിറക്കും ഇടയിലുള്ള വിരിഞ്ഞിപ്പാടം തുരങ്ക പാതയുടെ മുകളില്‍ റെയില്‍ പാളത്തിനു താഴെയായി യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയത് അപകടമോ കൊലപാതകമോ എന്ന സംശയത്തിന് അറുതിയാവാതെ നാട്ടുകാര്‍. പുതുനഗരം കൊല്ലങ്കോട് റെയില്‍ പാളത്തില്‍ വിഞ്ഞിപ്പാടം തുരങ്ക പാതയുടെ സമീപത്തായി തത്തമംഗലം കുറ്റിക്കാട് പരേതനായ ബേബിയുടെ മകന്‍ ബിബിന്‍ (19) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലിസിന്റെ പ്രാഥമിക നിഗമനം, തിരുച്ചെന്തുര്‍ പാലക്കാട് സര്‍വീസ് നടത്തുന്ന ട്രെയിന്‍ തട്ടികഴിഞ്ഞ ദിവസം രാത്രി പത്തു മണിയോട് മരണപ്പെട്ടതാകാം എന്നാണ്. എന്നാല്‍ സംഭവസ്ഥലത്തിനു സമീപത്ത് വെച്ച് രാത്രി പന്ത്രണ്ടു മണി കഴിഞ്ഞ് ഫുട്‌ബോള്‍ കളി കണ്ട ശേഷം ഇതു വഴി വന്നവര്‍ അപരിചിതരായ ഇവരെ കണ്ടതായും ബൈക്കുമായി അവിടന്ന് പോകാന്‍ പറഞ്ഞതായും ഒരു മണിക്ക് ശേഷം അവിടെ ബഹളം കേട്ടതായും പറയുന്നു.
റെയില്‍ പാളത്തില്‍ നിന്നും അഞ്ച് മീറ്റര്‍ മാറി മുറിവുകളോട് തലകീഴായി നിലയിലാണ് ജിബിന്റെ മൃതശരീരം  കണ്ടെത്തിയത്. ഇവിടന്നും 15 മീറ്ററോളം മാറിയാണ് അബോധാവസ്ഥയില്‍ പരിക്കുകളാടെ സുമേഷ് കിടന്നിരുത്.
സംഭവ സ്ഥലത്തു നിന്നും മൊബൈല്‍ കണ്ടെത്തിയെങ്കിലും ഇതിലെ സിം കാര്‍ഡ് മാറ്റിയ നിലയിലാണ്. ഇതാണു സംശയത്തിനു കാരണമായത്. ഇരുവരുടെയും പോക്കറ്റില്‍ നിന്നും കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. നാലു പൊതി കഞ്ചാവിനു പുറമേ ഒരു സ്ട്രിപ് ഗുളിക, കഞ്ചാവ് വലിച്ചാലുണ്ടാകുന്ന കണ്ണു ചുവപ്പ് മാറ്റാന്‍ ഉപയോഗിക്കുന്ന ലിക്വിഡ് ഡ്രോപ്‌സും ലഹരി ഗുളികയും 3100 രൂപയും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ കഞ്ചാവ് മയക്കുമരുന്ന് മാഫിയയും ബന്ധമുള്ളവരാണോ ന്നെ സംശയവും ബലപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ മൂന്നാമതൊരാള്‍ക്കും പങ്കുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. യുവാക്കളില്‍ ലഹരിമരുന്നും കഞ്ചാവിന്റെ ഉപയോഗവും ഉള്‍പ്രദേശങ്ങളിലും കൂടിവരുന്നതായാണു വിവരം. മദ്യപിച്ചു വാഹന മോടിക്കുന്നവരേ പരിശോധന നടത്തിയും ഇലട്രോണിക് യന്ത്രത്തില്‍ ഊതിച്ചും കണ്ടെത്താമെങ്കിലും.
കഞ്ചാവ് ഉപയോഗിച്ചവരെ കണ്ടെത്താന്‍ ഇത്തരം മാര്‍ഗ്ഗങ്ങളില്ല.തിരിച്ചറിഞ്ഞാലും ഇവരില്‍ നിന്നും തൊണ്ടിമുതല്‍ കണ്ടെത്തിയാല്‍ മാത്രമേ കേസെടുക്കാന്‍ നിര്‍വാഹമുള്ളൂ. ഇക്കാരണത്താല്‍ ഇത്തരക്കാര്‍ പലപ്പൊഴും രക്ഷപ്പെടുകയാണ് പതിവ്.

RELATED STORIES

Share it
Top