യുവാവിന്റെ കാലിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങിചെങ്ങന്നൂര്‍: പിഎസ്‌സി പരീക്ഷ എഴുതി മടങ്ങിയ സഹോരങ്ങള്‍ സഞ്ചരിച്ച ബൈക്ക് കെഎസ്്ആര്‍ടിസി ബസ് ഇടിച്ചിട്ടു. ബസ്സിനടിയില്‍പ്പെട്ട യുവാവിന്റെ വലതു കാല്‍പത്തിയിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി. തിരുവനന്തപുരം കരമന തോട്ടവിളാകംവീട്ടില്‍ രാജശേഖരന്റെ മകന്‍ ദിലീപ് (24)ആണ് അപകടത്തില്‍പെട്ടത്. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. യുവാവിന്റെ പിന്നിലിരുന്ന് സഞ്ചരിച്ച സഹോദരി ദിവ്യ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്നലെ വൈകിട്ട് 4.50ന് എം.സി റോഡില്‍ മുളക്കുഴ കനാല്‍ ജംഗ്ഷനിലാണ് അപകടം. ദിവ്യ ഇന്നലെ തിരുവല്ലയിലെ സെന്ററില്‍ നടന്ന പി.എസ്.സി പരീക്ഷ എഴുതുന്നതിനാണ് സഹോദരനൊപ്പം ബൈക്കില്‍ എത്തിയത്. പരിക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. ചെങ്ങന്നൂരില്‍ നിന്നും കോട്ട കാരിത്തോട്ട വഴി പത്തനംതിട്ടക്ക് പോകുകയായിരുന്ന പത്തനംതിട്ട ഡിപ്പോയിലെ കെ.എല്‍ 158752 എന്ന കെഎസആര്‍ടിസി ബസ്സ് ഇതേ ദിശയില്‍ യമഹ ബൈക്കിലെത്തിയ ഇവരുടെ ബൈക്കിനെ മറികടന്ന് ഇടതുവശത്തേക്ക് തിരിച്ചു. ഈ സമയം ബസ്സിന്റെ പിന്‍ചക്രം തട്ടി ബൈക്ക് മറിയുകയായിരുന്നു. എതിര്‍ വശത്തേക്ക് വീണതിനാല്‍ ദിവ്യ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചത്. ഇവരെ ഇടിച്ചിട്ട ട്രാന്‍.ബസ്സ് ചെങ്ങന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top