യുവാവിന്റെ കണ്ണു പൊട്ടിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍

പൊന്നാനി: പുതുപൊന്നാനിയില്‍ ഗുണ്ടാ ആക്രമണത്തില്‍ യുവാവിന്റെ കണ്ണ് പൊട്ടിച്ച സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍. പുതുപൊന്നാനി മുനമ്പം ബീവി ജാറം സ്വദേശികളായ മരക്കവളപ്പില്‍ മുഹമ്മദ് ശരീഫ്, ചിപ്പന്റെ ഹൗസില്‍ അനസ്, പ്രായപൂര്‍ത്തിയാവാത്ത ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പ് വെളിയങ്കോട് താവളക്കുളത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പുതുപൊന്നാനി ജീലാനി നഗര്‍ സ്വദേശി കുന്നത്തകത്ത് റഹീമിനെ ഇരുമ്പു പൈപ്പ് കൊണ്ട് അക്രമിക്കുകയും, റഹീമിന്റെ കാഴ്ചപൂര്‍ണമായും നഷ്ടപ്പെടുത്തുകയും ചെയ്ത പ്രതികളെ തിങ്കളാഴ്ച പുലര്‍ച്ചെ പാലപ്പെട്ടി കാപ്പിരിക്കാട് കടപ്പുറത്തുവച്ചാണ് പിടികൂടിയത്. സംഭവം നടന്നതിനുശേഷം നാട്ടില്‍നിന്ന് മുങ്ങിയ പ്രതികള്‍ കൊച്ചിയിലും  ഇതരസംസ്ഥാനങ്ങളിലും അലഞ്ഞതിനുശേഷം കാപ്പിരിക്കാട് എത്തുകയായിരുന്നു.
അക്രമ സംഭവങ്ങള്‍ നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ വൈകുന്നുവെന്നാരോപിച്ച് വാര്‍ഡ് കൗണ്‍സിലര്‍ ഒ ഒ ഷംസുവിന്റെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരവും, നാട്ടുകാരുടെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷനു മുന്നില്‍ സത്യഗ്രഹ സമരവും നടത്തിയിരുന്നു.
മുസ്്‌ലിംലീഗ്, കോണ്‍ഗ്രസ് നേതൃത്വത്തിലും സമരപരിപാടികള്‍ നടന്നിരുന്നു. പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top