യുവാവിനെ വെട്ടിവീഴ്ത്തിയ സംഭവം : കൃത്യം നിര്‍വഹിച്ചത് ക്വട്ടേഷന്‍ സംഘമെന്ന് സൂചനപള്ളുരുത്തി:ഇടക്കൊച്ചി പാവുമ്പായി മൂലയില്‍ യുവാവിന്റെ കൈ വെട്ടി വീഴ്ത്തിയ സംഭവത്തില്‍ കൊച്ചിയിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘമാണ് കൃത്യം നിര്‍വഹിച്ചതെന്ന് സൂചന. രാജ്യാന്തര സിഗരറ്റ് മാഫിയയുടെ കണ്ണിയായ പ്രവര്‍ത്തിക്കുന്ന ചിലരാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലിസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ സംഭവത്തിന് ചുക്കാന്‍ പിടിച്ചുവെന്ന് പറയുന്ന ചിലര്‍ ഇതിനകം സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. സംഭവവുമായിബന്ധപ്പെട്ട ചിലരെ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കാന്‍ പോലിസ് പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് ഇവര്‍ സംസ്ഥാനം വിട്ടു പോയത്. മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്യത്തില്‍ പള്ളുരുത്തി സിഐ ക്കാണ് അന്വേഷണ ചുമതല. ചൊവ്വാഴ്ച  രാത്രി 8.45 ഓടെയാണ് അരൂര്‍ സ്വദേശി ബാലസുബ്രഹ്മണ്യ (35)ന്റെ ഇടതു കൈപ്പത്തി വെട്ടിമുറിച്ചത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയക്കു ശേഷം ഇയാള്‍ സുഖം പ്രാപിച്ചു വരികയാണ്. അതേസമയം ബാലസുബ്രഹ്മണ്യന്‍ പോലിസിനു നല്‍കിയ മൊഴിയില്‍ പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ഒന്നും നല്‍കിയിട്ടില്ല. ഇതും പോലിസിനെ കുഴക്കുന്നുണ്ട്. ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനായി നിരവധി പേരെ കസ്റ്റടിയിലെടുത്തെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചു. എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുന്‍ കാല ഗുണ്ടാ നേതാവിന്റെ പങ്കിനെക്കുറിച്ചും പോലിസ് അന്വേഷിക്കുന്നുണ്ട്.

RELATED STORIES

Share it
Top