യുവാവിനെ വെട്ടിയ കേസില്‍ പ്രതിക്ക് തടവും പിഴയും

വിദ്യാനഗര്‍: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് മൂന്ന് വകുപ്പുകളിലായി 10 വര്‍ഷവും ഒരുമാസവും കഠിതടവും 50,000 രൂപ പിഴയടക്കാനും പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു.
കൊളത്തൂര്‍ പെര്‍ളടുക്കയിലെ നാരക്കോട് കണ്ണ(36)നെയാണ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. 2016 മെയ് 31ന് കരിച്ചേരി കാപ്പിയ എന്ന സ്ഥലത്ത് വച്ച് കൊളത്തൂര്‍ കാപ്പിയയിലെ കെ കുമാറി(46)നെ മുന്‍വിരോധംവച്ച് വാക്കത്തി കൊണ്ട് കഴുത്തിനും തലക്കും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ബേഡകം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.

RELATED STORIES

Share it
Top