യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ അഞ്ചുപേര്‍ കീഴടങ്ങി

ഒറ്റപ്പാലം: വളര്‍ത്തുനായയെ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് പല്ലാര്‍മംഗലത്ത് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ അഞ്ച് പേര്‍ കീഴടങ്ങി.ലക്കിടി മംഗലം സ്വദേശികളായ അനില്‍(33), മണികണ്ഠന്‍(48), സുരേഷ്(24), ശിവദാസന്‍(25), അകലൂര്‍ സ്വദേശി വിനോദ് (28)എന്നിവരാണു പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ച് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കീഴടങ്ങല്‍.
കഴിഞ്ഞ ആഗസ്ത്് മാസത്തില്‍ പല്ലാര്‍മംഗലം തെക്കേക്കാട്ടില്‍ അനുരാജി(28)നെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് ഇവര്‍ കീഴടങ്ങിയത്.
വളര്‍ത്തുനായയെ വില്‍പന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രാത്രിയില്‍ അനുരാജിന്റെ വീട്ടില്‍ കയറി വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. പ്രതികള്‍ക്ക് ഒളിതാവളമൊരുക്കിയ തമിഴ്‌നാട് മധുര സ്വദേശി കാര്‍ത്തികിനെ പോലിസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top