യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

ചെങ്ങന്നൂര്‍: യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ കൊലപാതക കേസ് പ്രതി അറസ്റ്റില്‍. മുളക്കുഴ പെരിങ്ങാല പാര്‍ത്ഥ നിവാസില്‍ ബാബു എന്ന് വിളിക്കുന്ന രാജേഷ് ബാബു (36) ആണ് അറസ്റ്റിലായത് കഴിഞ്ഞ 13 ന് ചെങ്ങന്നൂര്‍ സബ്‌സ് റ്റേഷന് മുന്നില്‍ വച്ച് പാണ്ടനാട് നിരവല്‍ പേളയില്‍ രഞ്ചിത്ത് (34) നെ വാക്കത്തി കൊണ്ട് കയ്യും കാലും വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. മുളക്കുഴ പെരിങ്ങാലയില്‍ നിന്നും സിഐ ദിലീപ്ഖാന്റെ നിര്‍ദേശാനുസരണം എസ്‌ഐ ചന്ദ്രബാബു, എസ്‌ഐ മുരളീധരന്‍, സിപിഒ ബാലകൃഷ്ണന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  റിമാന്റ് ചെയ്തു. 2015 ഓണത്തിന് ക്ലബ്ബില്‍ വടം വലിക്കിടെ ചെറുപ്പക്കാരനെ ചവിട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ്.

RELATED STORIES

Share it
Top