യുവാവിനെ വധിക്കാന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍

കണ്ണുര്‍: യുവാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ എം ഗോപിനാഥി(45)നെയാണു ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പുഴാതി തുളിച്ചേരി അരിപ്പ ഹൗസില്‍ എ റിജേഷിനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തിലാണ് നടപടി. കഴിഞ്ഞ ദിവസം കണ്ണൂര്‍ മാളിലാണ് സംഭവം. മാളിലെ റിജേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ വാടകയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തിനു കാരണം. ഗോപിനാഥിെന്റെ നതൃത്വത്തിലുള്ള ആറംഗസംഘം മാളില്‍ അതിക്രമിച്ചുകയറി റിജേഷിനെ മുറിയില്‍ പുട്ടിയിട്ട് വധിക്കാന്‍ ശ്രമിച്ചെന്നാണു കേസ്. റിജേഷ് എകെജി ആശുപത്രിയില്‍ ചികില്‍സയിലാണ്.

RELATED STORIES

Share it
Top