യുവാവിനെ റിമാന്‍ഡ് ചെയ്തു

കോഴിക്കോട്: കഴിഞ്ഞ 16 ന് ഹര്‍ത്താല്‍ ദിനത്തില്‍ പന്തീരാങ്കാവില്‍ തട്ടുകടയില്‍ അതിക്രമം നടത്തി പണം കവര്‍ന്ന യുവാവിനെ കോടതി റിമാന്റ് ചെയ്തു. പന്തീരാങ്കാവ് വെണ്‍മയത്ത് രാഹുല്‍(29) നെയാണ് റിമാന്റ് ചെയ്തത്.
പന്തീരാങ്കാവ് ബൈപ്പാസിലെ തട്ടുകടയില്‍ രാത്രി എട്ടരയോടെയെത്തിയ രാഹുലും സംഘവും കടയിലെ പാചകക്കാരനെ മര്‍ദ്ദിക്കുകയും കടക്ക് നാഷനഷ്ടം വരുത്തുകയും ചെയ്ത് 23000 രൂപ കവര്‍ന്നുവെന്നാണ് കേസ്. പന്തീരാങ്കാവ് പാറപ്പുറം കുഴിപ്പള്ളി പ്രഭീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നല്ലളം പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കടയുടമുയുമായി പ്രതിക്ക് ഉണ്ടായിരുന്ന മുന്‍വൈരാഗ്യം ഹര്‍ത്താലിന്റെ മറവില്‍ തീര്‍ത്തതാണെന്ന് സൂചനയുണ്ട്.

RELATED STORIES

Share it
Top