യുവാവിനെ മര്‍ദിച്ച് പണവും മൊബൈലും തട്ടിയെടുത്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

തൃശൂര്‍: തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ച് പണവും മൊബൈല്‍ഫോണും അപഹരിച്ച കേസില്‍ നാലു പേര്‍ അറസ്റ്റില്‍. പുല്ലഴി മേനാച്ചേരി വീട്ടില്‍ ബെന്നി(50), ചേര്‍പ്പ് ഇഞ്ചിമുടി ചെമ്മണ്ട വീട്ടില്‍ രമേഷ് (34), വടൂക്കര സ്വദേശികളായ പുത്തന്‍വീട്ടില്‍ ഷാജഹാ ന്‍(23), പോക്കാക്കില്ലത്ത് ഷമീര്‍(52)എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം  രാത്രി 9.30ഓടെ ജില്ലാആശുപത്രിക്ക് സമീപമാണ് സംഭവം.
മണ്ണുത്തി സ്വദേശി ദിലീപിനെയാണ് മര്‍ദിച്ച് പണവും മൊബൈല്‍ഫോണും അപഹരിച്ചത്. എറണാകുളത്ത് ആധാരം എഴുത്ത് ഓഫീസില്‍ ജീവനക്കാരനായ ദിലീപ് രാത്രി ജോലി കഴിഞ്ഞ് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങി വീട്ടിലേക്ക് പോകാനായി ബസ് സ്‌റ്റോപ്പിലേക്ക് വരുമ്പോഴായിരുന്നു മദ്യപിച്ചെത്തിയ നാലംഗസംഘം തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.
മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദനവും പിടിച്ചുപറിയും. പ്രതികളില്‍ നാല്‌പേരുടേയും പേരില്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചുപറി, തല്ല് കേസ് തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.

RELATED STORIES

Share it
Top