യുവാവിനെ പോലിസ് കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചതായി പരാതി

കുളത്തൂപ്പുഴ:കള്ളക്കേസില്‍ കുടുക്കി ലോക്കപ്പിലിട്ട് ക്രൂരമായി പോലിസ് മര്‍ദിച്ചതായി യുവാവിന്റെ പരാതി. ചോഴിയക്കോട് സജിന്‍ ഭവനില്‍ അശോകന്റെ മകന്‍ സജിന്‍(28) ആണ് പോലിസ് കപ്ലെയിന്റ് അതോറിറ്റി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ 10ന് രാത്രി 11 ചോഴിയക്കോട് മാടന്‍ നടയില്‍ ഉല്‍സവ ദിനത്തില്‍ പോലിസും നാട്ടുകാരില്‍ ചിലരുമായി സംഘര്‍ഷം ഉണ്ടാവുകയും കുളത്തൂപ്പുഴ പോലിസ് സ്റ്റേഷനിലെ ഡ്രൈവര്‍ ഷിബുവിന് സംഭവത്തില്‍ പരുക്കേറ്റിരുന്നു. സംഭവം നടന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്ന സജിനെ മറ്റൊരു വീഡിയോദൃശ്യത്തില്‍ കണ്ടു എന്നു പറഞ്ഞാണ് പോലിസ് അറസ്റ്റ് ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു.സംഭവത്തില്‍ തനിക്ക് പങ്കില്ലന്നും യഥാര്‍ഥ പ്രതികള്‍ ഉള്‍പ്പെടുന്ന വീഡിയോദൃശ്യങ്ങള്‍ കാട്ടിയിട്ടും തന്നെ വീട്ടിനുള്ളില്‍ നിന്നും പിടികൂടി ലോക്കപ്പിലിട്ട് മൃഗീയമായി തല്ലിച്ചതച്ച് നട്ടല്ലിന് പരുക്കേല്‍പ്പിക്കുകയായിരുന്നതായും പരാതിയിലുണ്ട്. മുതുകില്‍ തപ്പിനോക്കി നട്ടല്ലിന്റെ കണ്ണികള്‍ ഉറപ്പാക്കിയായിരുന്നു മര്‍ദനം. കോടതില്‍ ഹാജരാക്കിയ സജിനെ റിമാന്‍ഡ് ചെയ്തു. നട്ടല്ലിന് കടുത്തവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ലേക്കപ്പ് മര്‍ദനത്തെകുറിച്ച് പരാതിപെട്ടാല്‍ കേസില്‍ അനുജനെ കൂടി പ്രതിചേര്‍ക്കുമെന്ന് കുളത്തൂപ്പുഴ സിഐ ഭീഷണി മുഴക്കിയതിനാല്‍ ജാമ്യത്തിനായി ഹാജരാക്കിയപ്പോള്‍ കോടതി മുമ്പാകെ ഇക്കാര്യം ബോധിപ്പിച്ചതുമിെല്ലന്നും സജിന്‍ പറയുന്നു. അമ്പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം സജിന്‍ ജാമ്യം തേടി പുറത്തിറങ്ങിയപ്പോഴേക്കും തന്റെ അനുജനെയും പോലിസ് കേസില്‍ കുടുക്കിയിരുന്നു. ശരിയാംവണ്ണം നിവര്‍ന്ന് നില്‍ക്കാന്‍ പ്രയാസപ്പെടുന്ന സജിന്‍ ഇപ്പോള്‍ ആയൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കേസില്‍ ഉള്‍പ്പട്ടവരെ കുറിച്ച് വ്യക്തമായ വിവരം നല്‍കിയിട്ടും അവരെ എല്ലാം ഒഴിവാക്കി പലരേയും പോലിസ് കേസില്‍ കുടുക്കിയതെന്നും പരാതിയിലുണ്ട്. നാട്ടുകര്‍ പിടികൂടിയ ബൈക്ക് മോഷ്ടാക്കളെ കസ്റ്റഡിയിലെടുക്കാന്‍ അറിയിച്ചിട്ടും പോലിസ് എത്താന്‍ വൈകിയതാണ് അന്ന് സഘര്‍ഷത്തിന് ഇടയാക്കിയത്.

RELATED STORIES

Share it
Top