യുവാവിനെ പത്തംഗ സംഘം ബൈക്ക് തടഞ്ഞു മര്‍ദിച്ചു

താമരശ്ശേരി: അയല്‍ വാസിയുടെ വീട്ടില്‍ സ്ഥിരമായി എത്തുന്ന മദ്യപസംഘത്തെ കുറിച്ചു പരാതിപ്പെട്ടതില്‍ പ്രകോപിതരായി യുവാവിനെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ചതായി പരാതി. കോരങ്ങാട് വാപ്പനാംപൊയില്‍ അനസിനെ(33)യാണ് പത്തോളം വരുന്ന സംഘം തടഞ്ഞു നിര്‍ത്തി അക്രമിച്ചത്. ഇന്നലെ വൈകീട്ട് വാപ്പനാംപൊയില്‍ ഭാഗത്തെ റബര്‍ തോട്ടത്തിന് സമീപത്തായിരുന്നു സംഭവം.
ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞു നിര്‍ത്തുകയും തലയ്ക്കും കൈകള്‍ക്കും മരത്തടികള്‍ കൊണ്ട് അടിക്കുകയുമായിരുന്നുവന്ന് അനസ് പറഞ്ഞു. തലക്കും ഇടത് കൈക്കും സാരമായി പരിക്കേറ്റ അനസിനെ താമരശ്ശേരി താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അയല്‍ വാസിയുടെ വീട്ടില്‍ പതിവായി നിരവധിപേര്‍ എത്തുകയും ഇവര്‍ മദ്യ ലഹരിയി ല്‍ തന്റെ വീടിന് സമീപത്ത് എത്തുന്നത് സംബന്ധിച്ച് അയല്‍വാസിയോട് പരാതിപ്പെടുകയും ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് അനസ് പറഞ്ഞു.   താമരശ്ശേരി പോലിസ് കേസ് എടുത്തു.

RELATED STORIES

Share it
Top