യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നുബംഗളൂരു: പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു. ആന്ധ്രാപ്രദേശിലെ കടപ്പയിലാണ് സംഭവം. മാരുതി റെഡ്ഡി (32) എന്നയാളാണ് നടുറോട്ടില്‍ ജനക്കൂട്ടത്തിന്റെ മധ്യത്തില്‍ കൊല്ലപ്പെട്ടത്. ആക്രമികള്‍ മാരുതി റെഡ്ഡിയെ കൊലപ്പെടുത്തുമ്പോള്‍ ജനക്കൂട്ടം ചുറ്റുംകൂടുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഒരാള്‍ മാരുതി റെഡ്ഡിയെ പിടിച്ചുനിര്‍ത്തി മറ്റൊരാള്‍ വടിവാള്‍ കൊണ്ട് നിരന്തരം വെട്ടുകയായിരുന്നു. ആക്രമികള്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. സഹോദരങ്ങളായ അക്രമികളുടെ ബന്ധുവിന് റെഡ്ഡിയുടെ സഹോദരിയുമായി പ്രണയബന്ധമുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

[related]

RELATED STORIES

Share it
Top