യുവാവിനെ ചുറ്റിക കൊണ്ടടിച്ച സംഭവം: പ്രതി ബന്ധുവാണെന്ന് സൂചന

കേച്ചേരി: പട്ടാപകല്‍ കേച്ചേരിയില്‍ യുവാവിനെ തലയില്‍ ചുറ്റിക കൊണ്ടടിച്ച സംഭവത്തില്‍ പോലിസ് ബന്ധുവിനെ തിരയുന്നു.
തണ്ടിലം വെള്ളാറ്റഞ്ഞൂര്‍ പടിഞ്ഞാറൂട്ടയില്‍ രവീന്ദ്രന്റെ മകന്‍ കൊള്ളി രാജേഷിനാണ് (33) വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് സ്‌നേഹമാളിക ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ച് ചുറ്റിക കൊണ്ടുള്ള അടിയേറ്റത്.
രാജേഷിന്റെ ബന്ധുവായ ഞാലിക്കര സ്വദേശിയെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നത്.
ആക്ടീവ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ച് എത്തിയ യുവാവ് രാജേഷിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയും തുടര്‍ന്ന് ഇരു കാല്‍ മുട്ടുകളും പാദങ്ങളും ചുറ്റിക കൊണ്ടടിച്ച് തകര്‍ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.ഞാലിക്കര സ്വദേശിയായ യുവാവിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ സഹായിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ള രാജേഷ് കുന്നംകുളം പോലിസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.
ഞാലിക്കര സ്വദേശിയായ യുവാവിനെ പ്രതിയാക്കി പോലീസ് കേസെടുത്തു.

RELATED STORIES

Share it
Top