യുവാവിനെ ചുട്ടുകൊന്ന സംഭവത്തില്‍ എസ്ഡിപിഐ പ്രതിഷേധിച്ചു

പത്തനംതിട്ട: രാജസ്ഥാനിലെ രാജ്‌സമന്ദര്‍ ജില്ലയില്‍ അഫറാജുല്‍ ഖാന്‍ എന്ന യുവാവിനെ ലൗ ജിഹാദ് ആരോപിച്ച് ചുട്ടുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
പത്തനംതിട്ടയില്‍ നടന്ന പ്രകടനത്തിന് അറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സാലിം, ജനറല്‍ സെക്രട്ടറി സി പി നസീര്‍, ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ്, എസ്ഡിറ്റിയു ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാരി, നേതൃത്വം നല്‍കി.
പഴകുളത്ത് നടന്ന പ്രകടനത്തിന് പള്ളിക്കല്‍ പഞ്ചായത്തംഗം ഷാജി പഴകുളം,  ഷറഫുദ്ദീന്‍, സിദ്ദീഖ്, ഷൈജു, തിരുവല്ലയില്‍ നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് താജുദീന്‍ നിരണം ജനറല്‍ സെക്രട്ടറി സിയാദ്, ചുങ്കപ്പാറയില്‍ നടന്ന പ്രകടനത്തിന് റാന്നി മണ്ഡലം പ്രസിഡന്റ് തൗഫീഖ്, ജനറല്‍ സെക്രട്ടറി ഇല്യാസ്, ജില്ലാ ജനറല്‍ സെക്രട്ടറി ഷിനാജ് നേതൃത്വം നല്‍കി. കോന്നിയില്‍ നടന്ന പ്രകടനത്തിന് കോന്നി മണ്ഡലം പ്രസിഡന്റ് ഷറഫ്, ജനറല്‍ സെക്രട്ടറി സുല്‍ഫി, ജില്ലാ ഖജാഞ്ചി റിയാഷ് കുമ്മണ്ണൂര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top